മനുഷ്യർക്കു വേണ്ടിയുള്ള രാഷ്ട്രീയ സമൂഹം

ഗ്ലോബൽ കോമൺസ്: രാഷ്ട്രാതിർത്തികളുടെയോ, വംശങ്ങളുടെയോ പരിമിതികളില്ലാതെ മനുഷ്യരെ ഉൾക്കൊള്ളുന്ന, ഒരു പുതുയുഗ രാഷ്ട്രീയ സമൂഹം.

എങ്ങനെ പ്രവർത്തിക്കുന്നു?
What is Ninjen and its goals

ഒരു പുതിയ സംവിധാനം നിർമിക്കാൻ പങ്കുചേരൂ

ബഹിരാകാശ പര്യവേക്ഷണത്തിലും, എ ഐ പോലുള്ള അതിസങ്കീർണ സാങ്കേതികവിദ്യകളിലും ശ്രദ്ധേയമായ നേട്ടങ്ങൾ ഉണ്ടായിട്ടും, അസമത്വം, അഴിമതി, വികലമായ ഭരണം തുടങ്ങിയ ലളിതമായ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നത് മനുഷ്യ സമൂഹങ്ങൾക്ക് വെല്ലുവിളിയായി തോന്നുന്നത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

Ninjen is an unorthodox political community.

എന്താണ് ഗ്ലോബൽ കോമൺസ്?

ഗ്ലോബൽ കോമൺസ് 'ദൈവങ്ങളില്ലാത്ത ഒരു മതം' എന്നോ അല്ലെങ്കിൽ 'നേതാക്കൾ ഇല്ലാത്ത ഒരു രാഷ്ട്രീയ പാർട്ടി' എന്നോ പറയാം. കർക്കശമായ പ്രത്യയശാസ്‌ത്രങ്ങളുടെയോ, സാമൂഹിക ആചാരങ്ങളുടെയോ ഭാരമില്ലാത്ത ഒരു കൂട്ടം മനുഷ്യരുടെ സമൂഹം ആണ് നമ്മൾ ലക്ഷ്യമിടുന്നത്. സാമൂഹ്യനിയന്ത്രണത്തിൽ പ്രായോഗികമായ മാറ്റങ്ങൾക്കായി ഉന്നമിടുന്ന ഒരു കൂട്ടം ആശയങ്ങളുടെ കൂട്ടായ രൂപീകരണം ആണ് നമ്മളുടെ ലക്‌ഷ്യം. കൂട്ടായ പുരോഗതിയും പരിവർത്തനവും കേന്ദ്രസ്ഥാനം കൈക്കൊള്ളുന്ന ഒരു ഇടം രൂപപ്പെടുത്തുന്നതിൽ ചേരാൻ ഇഷ്ടപ്പെടുന്നവരെ ക്ഷണിക്കുന്നു.

ലക്ഷ്യങ്ങൾ

ഭൂമിയിലെ ജീവിതം ഏറ്റവും ഹൃദ്യമായ ഒരു അനുഭവമാക്കി മാറ്റുന്നതിന്, ഒരു മനുഷ്യന് ആവശ്യമായി ഗ്ലോബൽ കോമൺസ് കാണുന്നതു ആറു ഘടകങ്ങൾ ആണ്. ഭൂമിയിൽ മനുഷ്യൻ ജനിക്കുന്നത്, പ്രേത്യക ദൗത്യങ്ങൾ നിർവഹിക്കാൻ ആണ് എന്നോ, ഏതെങ്കിലും സംസ്കാരം സംരക്ഷിക്കാൻ ആണ് എന്നോ, അതല്ല ഭൂമിയിലെ ജീവിതത്തേക്കാൾ ഉപരി മറ്റൊരു ലോകത്തിൽ ആണ് മികച്ച ജീവിതം കാത്തിരിക്കുന്നത് എന്നോ, ഗ്ലോബൽ കോമൺസിനു അഭിപ്രായമില്ല. മറ്റു രാഷ്ട്രീയ സമൂഹങ്ങളിൽ കാണുന്ന പോലെ അതിസങ്കീർണമായ ഭാഷയോ, ആശയമോ ഇവിടെ ഉണ്ടാകില്ല. ഇത് തൊഴിലാളിക്ക് വേണ്ടി എന്നോ, മുതലാളിക്ക് വേണ്ടി എന്നോ, പണ്ഡിതർക്കു വേണ്ടി എന്നോ അല്ലാതെ, എല്ലാ മനുഷ്യർക്കും വേണ്ടി ഉള്ളത് ആണ്. ഭൂമിയിൽ ജനിക്കുന്ന ഓരോ മനുഷ്യനും, ജീവിതം ഏറ്റവും മികച്ച ഒരു അനുഭവും ആയിരിക്കണം എന്നത് മാത്രമാണ് ഗ്ലോബൽ കോമൺസിൻ്റെ ലക്‌ഷ്യം. അത് പ്രായോഗിക തലത്തിൽ എങ്ങനെ ഉറപ്പിക്കാം എന്ന് ചിന്തിക്കുകയും, അവതരിപ്പിക്കുയും ചെയ്യുവാൻ ഉള്ള കൂട്ടായ ശ്രമം ആണ് ഗ്ലോബൽ കോമൺസ്.

മികച്ച പോഷണം
മികച്ച പോഷണം

ദാരിദ്ര്യത്തിൻറെയും, വരൾച്ചയുടെയും മുഖങ്ങൾ ഇല്ലാതെ എല്ലാവരും ഏറ്റവും മികച്ച പോഷണം ആസ്വദിക്കുന്ന ഒരു ലോകം.

Ninjen goal of healthy sex
ലൈംഗീകത

സദാചാര കപടതകൾ ഇല്ലാതെ എല്ലാവർക്കും ആരോഗ്യകരമായ ലൈംഗീകത ആസ്വദിക്കാൻ ഉതകുന്ന ഒരു ലോകം.

Ninjen goal of equal rights to better clothes
മികച്ച വസ്ത്രങ്ങൾ

വ്യക്തിത്വത്തെ ഉയർത്തിപ്പിടിക്കാൻ ഉതകുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ഓരോ വ്യക്തിക്കും ഉറപ്പാക്കുന്ന ഒരു ലോകം.

Ninjen goal of equal rights to shelter
മികച്ച പാർപ്പിടങ്ങൾ

സുരക്ഷിതത്വവും, ആശ്വാസവും നൽകുന്ന, മതിലുകളേക്കാൾ കൂടുതൽ, സ്ഥിരതയിലും ഊഷ്മളതയിലും നങ്കൂരമിട്ടിരിക്കുന്ന ഒരു പാർപ്പിടം.

Ninjen goal of safe environment
ആരോഗ്യകരമായ പരിസ്ഥിതി

മനുഷ്യത്വത്തിനും പ്രകൃതിക്കും ഇടയിൽ സൗഹാർദത്തിന്റെ ലോകം നട്ടുവളർത്തുന്ന പാരിസ്ഥിതിക സന്തുലിതാവസ്ഥ സംരക്ഷിക്കപ്പെടുന്ന ഒരു ലോകം.

Ninjen goal of healthy society
ആരോഗ്യകരമായ സമൂഹം

പൊതുവായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു, വൈവിധ്യത്തെ അവയുടെ വൃത്തങ്ങളിലേക്കു മാത്രം പരിമിതപ്പെടുത്തി, വ്യക്തിയും സമൂഹവും തമ്മിലുള്ള വിടവ് നികത്തുന്ന ഒരു സമൂഹം.

കൂട്ടായ ജ്ഞാനം സ്വീകരിക്കൽ: എന്തുകൊണ്ടാണ് എനിക്കും നിങ്ങൾക്കും ഒരുമിച്ച് തീരുമാനങ്ങളെടുക്കാൻ കഴിയാത്തത്?

നമ്മൾ നിലവിൽ ജനാധിപത്യം എന്ന് തെറ്റായി വ്യഖ്യാനിക്കുന ക്ലബോക്രസികളിലെ പ്രതിനിധികളെ തിരഞ്ഞെടുക്കാൻ തെരഞ്ഞെടുപ്പുകളിൽ നാമെല്ലാവരും ശബ്ദമുയർത്തുമ്പോൾ, ഇത് വളരെ മികച്ച നീക്കമാണെന്ന് നമ്മൾ സാധാരണയായി കരുതുന്നു. എന്നാൽ, നിർണായകമായ നിയമങ്ങളും, തീരുമാനങ്ങളും രൂപപ്പെടുത്തേണ്ട സമയമാകുമ്പോൾ, ജനത്തിന്റെ അഭിപ്രായം പിന്തുടരുന്നത് ഏറ്റവും മികച്ച ആശയമായിരിക്കില്ല എന്ന് വിദഗ്ധരും, തിരഞ്ഞെടുക്കപെട്ടവരും ഒരുമിച്ചു സ്ഥിരമായി നമ്മെ ഓർമ്മിപ്പിക്കുന്നു. ഇത് ശരിക്കും ഒരു തലതിരിഞ്ഞ ആശയമല്ലേ? ഈ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു പുതിയ മാറ്റത്തിനായി ഒരുമിച്ചു ശ്രമിക്കാം.

ലക്ഷ്യങ്ങളിലേക്കുള്ള വഴികൾ

താഴെപറയുന്ന പദ്ധതികൾ സമൂഹങ്ങൾക്ക് ഒരു ചൂണ്ടു പലകയായി പ്രവർത്തിക്കുവാൻ ഉള്ളത് ആണ്. ലോകത്തു എവിടെയുമുള്ള ആർക്കും താഴെ പറയുന്ന പദ്ധതികളിൽ പങ്കെടുക്കാം. ഗ്ലോബൽ കോമൺസിലെ അംഗ്വതം ഒരു ഘടകം അല്ല.

Ninjen project universal constitution
സാർവത്രികമായ ഭരണഘടന

ഭാഷ അടിസ്ഥാനമായി നിർവചിക്കപ്പെടുന്ന രാഷ്ട്രങ്ങൾക്കുവേണ്ടി, നിയമനിർമാണത്തിനുള്ള അവകാശം ക്ലബോക്രസിയിലെ അംഗങ്ങൾക്കു മാത്രമായി ചുരുങ്ങാത്ത, മനുഷ്യർ ഒന്നായി നിർമിക്കുന്ന ഭരണഘടന.


Ninjen project universal digital currency
ഡിജിറ്റൽ സമ്പദ് വ്യവസ്ഥ

നികുതിവെട്ടിപ്പും, വ്യാജ കറൻസികളും അടക്കം നിലവിലെ പേപ്പർ കറൻസിയുടെ എല്ലാ വീഴ്ചകളും അടക്കുന്ന ഒരു ഡിജിറ്റൽ കറൻസി മോഡലിന്റെ പ്രോട്ടോടൈപ്പ് നിർമ്മാണവും, പ്രദർശനവും.


Ninjen project universal marcation
പുതിയ തിരഞ്ഞെടുപ്പ് ഘടന

ജനപ്രാതിനിഥ്യം അടിത്തട്ട് മുതൽ ഉറപ്പാക്കുന്ന, പുതിയ രീതിയിൽ ഘടനാപരമായി നിർവചിച്ചിട്ടുള്ള സങ്കേതത്തെ ഭൂമിശാസ്‌ത്രപരമായി വരക്കുകയും, പ്രദർശിപ്പിക്കുകയും, ഒപ്പം ഗ്ലോബൽ കോമൺസിൽ ആഭ്യന്തരമായി ഉപയോഗിക്കുകയും ചെയുന്ന പദ്ധതി.


Ninjen project universal business rules
പൊതുനിയന്ത്രണ പെരുമാറ്റചട്ടങ്ങൾ

പൊതു നിയന്ത്രണ കാര്യാലയങ്ങളിലെ പ്രവർത്തനങ്ങളുടെ പാത പുതുതായി രൂപീകരിക്കുകയും, ജനപ്രതിനിധികൾ ഉൾപ്പെടയുള്ള മുഴുവൻ വ്യക്തികളുടെയും പെരുമാറ്റ ചട്ടം രൂപീകരിക്കുന്ന ഒന്ന്.


Ninjen project universal infrastructure
പൊതു സ്വത്തുക്കൾ

പൊതു സ്വത്തുക്കളുടെ ഏകീകൃത രൂപ നിർമാണവും, നിയന്ത്രണവും, സംരക്ഷണവും ആഗോളതലത്തിലെ ഉയർന്ന തലത്തിൽ സൂക്ഷിക്കാൻ ഉള്ള മാർഗരേഖ.


Ninjen project universal human life
വ്യക്തിത്വ രൂപീകരണം

പൊതുമധ്യത്തിൽ ഉയർന്ന മാനുഷിക ഇടപെടലുകൾ സമൂഹത്തിലെ എല്ലാവരിൽ നിന്നും തുല്യമായി ഉറപ്പാക്കാൻ വേണ്ടി വ്യക്തിത്വ വികസനം സ്കൂൾ തലത്തിൽ നിന്നും പരിചയപ്പെടുത്തുന്ന അടിസ്ഥാനപരമായ ഉടച്ചുവാർക്കൽ.


2
ചതുരശ്ര കിലോമീറ്റർ/പോഡ്
255
ദശലക്ഷം പോഡ്സ്
25.5
ദശലക്ഷം ഗ്രൂപ്പുകൾ
510
ആയിരം ക്ലസ്റ്ററുകൾ