ഗ്ലോബൽ കോമൺസ്: ഒരു പുതിയ കാലത്തെ രാഷ്ട്രീയ സമൂഹം

സവിശേഷതകൾ

  • അദൃശ്യ ഭാവനകളുമായും, മതപുരോഹിതന്മാരുമായും, മതനേതാക്കളുമായും, സൗഹൃദമോ, സന്ധിയോ, സംഭാഷണങ്ങളോ ഇല്ലാത്ത ജീവിതം.

  • Profile Image

    ഞാൻ എന്ന ഭാവം എല്ലാവർക്കുമുള്ള, ഒരു പ്രതിനിധീകരണത്തിലും ഒന്നിൽ കൂടുതൽ അവസരം നൽകാത്ത ഒരു സമൂഹം. വ്യക്‌തികൾ ഇല്ല. സമൂഹം മാത്രം.

  • Profile Image

    മതങ്ങൾ മറ്റ് മതവിശ്വാസങ്ങളെ എങ്ങനെ അസാധുവാക്കുന്നു, രാഷ്ട്രീയ പാർട്ടികൾ ബദലുകൾ എങനെ നിരസിക്കുന്നു എന്നതിന് സമാനമായി ഞങ്ങൾ മറ്റെല്ലാ ചിന്താധാരകളെയും, മതങ്ങളെയും അതിശക്തമായി നിരസിക്കുന്നു.

  • Profile Image

    ഗ്ലോബൽ കോമൺസ് വിഭാവനം ചെയുന്ന പൊതു നിയന്ത്രണ സംവിധാനത്തിൽ ഭരണഘടനയോ, കോടതികളോ, പ്രതിനിധികളോ ഒന്നും പരിപാവനമല്ല. ആർക്കും, എന്തും, നിയന്ത്രണങ്ങൾ ഇല്ലാതെ വിമർശിക്കാം.

  • Profile Image

    ഏതു അവസ്ഥയിലും, അത് ഇനി സ്വജീവൻ സംരക്ഷിക്കാൻ ആണ് എങ്കിൽ പോലും മറ്റൊരു മനുഷ്യനെ ആക്രമിക്കാൻ കൈ പൊക്കുന്ന ഒരാൾ പോലും ഗ്ലോബൽ കോമൺസിൻ്റെ ഭാഗമാകില്ല.

  • Profile Image

    ഉപകാരമില്ലാത്ത പ്രതിഷേധ നാടകങ്ങളോ, എന്തിനെങ്കിലും വേണ്ടി ജീവൻ കളയുന്നതോ ലജ്ജാകരമായി കണക്കാക്കുന്നു. സ്വജീവിതത്തിനു അപ്പുറം വിലപിടിച്ച ഒന്നുമില്ല.

എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

ചേരൂ


ഗ്ലോബൽ കോമൺസ് അംഗത്വത്തോടെ നിങ്ങളുടെ യാത്ര ആരംഭിക്കും-ക്രിമിനൽ കേസുകളിൽ ഉൾപെട്ടിട്ടുണ്ടാവാൻ പാടില്ല. എല്ലാറ്റിനുമുപരിയായി മാറ്റൊരാളെയും ആരാധിക്കാത്ത ഒരു മാനസികാവസ്ഥ അത്യന്താപേക്ഷിതമാണ്. നിങ്ങൾക്കു ആരോടെങ്കിലും ആരാധനയോ, വിധേയത്വമോ ഉണ്ടെങ്കിൽ നിങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നില്ല.


പങ്കാളിത്തം


സമയവും, താല്പര്യവും ഉള്ള അംഗങ്ങൾക്ക് ഗ്ലോബൽ കോമൺസ് നിർവചിച്ചുട്ടുള്ള മാതൃക പദ്ധതികളുടെ ഭാഗമാകാം. ആർക്കും ഏതു പദ്ധതികളും പരിശോധിക്കാം, പങ്ക് ചേരാം.


പോഡ് മീറ്റിംഗുകൾ


നിങ്ങളുടെ പോഡ് മീറ്റിംഗിനായി ഓരോ മാസവും ഒരു മണിക്കൂർ ചിലവഴിക്കാൻ പറ്റുന്നവർ പോഡുകളിലെ അംഗങ്ങളുമായി സംവദിക്കുക. മാസത്തിലുടനീളം നിങ്ങൾ നിരീക്ഷിച്ച പൊതു നിയന്ത്രണ സംവിധാനവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ ഏർപ്പെടുക. നിങ്ങൾ ഒരു പ്രശ്നം പരിഹാരത്തോടൊപ്പം തിരിച്ചറിയുകയാണെങ്കിൽ, ഒരു കോൾ ഉയർത്തുക. നിങ്ങളുടെ ആശയങ്ങൾ പോഡിൽ വോട്ടിംഗ് നേടിയാൽ അടുത്ത ലെവെലിലേക്കു അയക്കപെടും.


പ്രാതിനിധ്യം


പോഡ്, ഗ്രൂപ്പ്, ക്ലസ്റ്റർ, ജില്ല, സംസ്ഥാനം, ലോകം എന്നീ ആറു തട്ടുകളിൽ ആയി പ്രാതിനിധ്യം ക്രമീകരിച്ചിരിക്കുന്നു. ഓരോ പ്രാതിനിധ്യ കാലാവധിയും ഒരു വർഷം നീണ്ടുനിൽക്കും, ഓരോ തലത്തിലും പ്രതിനിധീകരിക്കാൻ ഒരു അവസരം മാത്രമേ ഒരു വ്യക്തിക്ക് ലഭിക്കൂ. എല്ലാ തലങ്ങളേയും വിജയകരമായി പ്രതിനിധീകരിചവർ ആജീവനാന്ത വിദഗ്ദ്ധ കമ്മിറ്റിയിൽ അംഗമാകും. പ്രതിനിധികളെ എപ്പോ വേണമെങ്കിലും പോഡുകൾക്കു തിരികെ വിളിക്കാം. കൂടുതൽ അറിയാൻ ബൈ-ലോ വായിക്കുക.


തീരുമാനമെടുക്കൽ


ഒരു പ്രതിനിധിക്കും അവരുടെ വിവേചനാധികാരത്തിൽ തീരുമാനങ്ങൾ എടുക്കാൻ പ്രത്യേക അധികാരമില്ല. പോഡുകൾ ഏറ്റവും ഉയർന്ന അധികാരത്തെ പ്രതിനിധീകരിക്കുന്നു, തീരുമാനമെടുക്കുന്നതിൽ ഓരോ അംഗത്തിനും തുല്യ അവകാശങ്ങളുണ്ട്. എല്ലാ തീരുമാനങ്ങളും ഒരു വോട്ടിംഗ് പ്രക്രിയയ്ക്ക് വിധേയമാകുന്നു, 75% വോട്ടിന്റെ അഭാവത്തിൽ തീരുമാനങ്ങൾ ഉപേക്ഷിക്കപെടും, തീരുമാനങ്ങൾ എത്ര മികച്ചത് ആയാലും. പ്രതിനിധികളുടെ ഉത്തരവാദിത്തം വിവിധ തട്ടുകളുമായുള്ള ഏകോപനം മാത്രം ആണ്.


രാഷ്ട്രീയം


നിലവിലുള്ള ഡെമോക്രാറ്റിക് ഡിലിമിറ്റേഷൻ ഏരിയയിലെ ഓരോ ക്ലസ്റ്ററും ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കാൻ ഒരു സ്ഥാനാർത്ഥിയെ ഗ്ലോബൽ കോമൺസ് നിർവചിച്ചിട്ടുള്ള രീതിയിൽ തിരഞ്ഞെടുക്കാം. രീതി ലളിതവും, ബൈ-ലോയിൽ വിശദവുമായി നൽകിയിട്ടുണ്ട്. മത്സരിക്കാൻ താല്പര്യമില്ല എന്ന് അറിയിക്കുന്നവർ, മുൻപ് അതെ പദവി വഹിച്ചവർ എന്നിവർ ഒഴിച്ച് മറ്റു എല്ലാ അംഗങ്ങളെയും സ്ഥാനാർഥികളായി കണക്കാക്കും.

ആഭ്യന്തരമായി എങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്?

പോഡ്


ഗ്ലോബൽ കോമൺസ് ആഭ്യന്തരഘടനയിൽ ഏറ്റവും മുകളിൽ നിൽക്കുന്നതും, ഏറ്റവും ചെറുതും ആയ ഘടകം ആണ് പോഡ്. പോഡിലുള്ള അംഗങ്ങളിൽ, മുഴുവൻ തലങ്ങളിലുമുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കാനും, തിരികെ വിളിക്കാനുമുള്ള അവകാശം നിക്ഷിപ്തമാണ്. അംഗങ്ങൾ ഉള്ളപക്ഷം, ഓരോ പോഡിനും, ഓരോ ലിംഗത്തിൽ നിന്നും, മൂന്ന് പ്രതിനിധികൾ ഉണ്ടായിരിക്കും.


ഗ്രൂപ്പ്


ഗ്ലോബൽ കോമൺസ് ആഭ്യന്തരഘടനയിലെ രണ്ടാമത്തെ തട്ട് ആണ് ഗ്രൂപ്പ്. 10 പോഡുകൾ ചേർന്നത് ആണ് ഒരു ഗ്രൂപ്പ്. ഇടതു നിന്നും വലത്തേക്ക് എണ്ണുമ്പോൾ ഉള്ള, അഞ്ചു പോഡുകളുടെ രണ്ടു നിരയാണ്, ഒരു ഗ്രൂപ്. പത്തു പോഡുകളിൽ നിന്നുമുള്ള പ്രതിനിധികളിൽ നിന്നും, മൂന്നും പേര് ആയിരിക്കും ഗ്രൂപ്പ് പ്രതിനിധികൾ ആകുക.


ക്ലസ്റ്റർ


ആഭ്യന്തര ശ്രേണിയിലെ മൂന്നാമത്തെ തട്ടായ ക്ളസ്റ്റർ, മൂന്ന് ഗ്രൂപ്പുകൾ ചേർന്ന് രൂപീകരിക്കുന്നു. എല്ലാ ഗ്രൂപ്പ് പ്രതിനിധികളിൽ നിന്നും ക്ലസ്റ്ററിനെ പ്രതിനിധീകരിക്കാൻ മൂന്നുപേരെ തിരഞ്ഞെടുക്കും.


ജില്ല


അമ്പത് ക്ലസ്റ്ററുകൾ ചേർന്ന് ഒരു ജില്ല ആകും. എല്ലാ ക്ലസ്റ്റർ പ്രതിനിധികളിൽ നിന്നും മൂന്ന് പേരെ ജില്ലയുടെ പ്രതിനിധികൾ ആയി തിരഞ്ഞെടുക്കപെടും.


സംസ്ഥാനം


എല്ലാ ജില്ലകളും ചേർന്ന് സംസ്ഥാനം തലം രൂപീകരിക്കും. ജില്ലയിലെ എല്ലാ പ്രതിനിധികളിൽ നിന്നും മൂന്നുപേർ സംസ്ഥാനത്തെ പ്രതിനിധീകരിക്കും. ഓരോ ലിംഗത്തിൽ നിന്നും മൂന്ന് പ്രതിനിധികൾ എല്ലാ തലത്തിലെയും പോലെ സംസ്ഥാന തലത്തിലും ഉണ്ടാകും.


ലോകം


എല്ലാ സംസ്ഥാന പ്രതിനിധികളിൽ നിന്നും മൂന്നുപേരെ ലോക പ്രതിനിധികൾ ആയി തിരഞ്ഞെടുക്കപെടും.


image

നിലവിലുള്ള ജനാധിപത്യ പ്രക്രിയയിൽ ഗ്ലോബൽ കോമൺസ് പങ്കെടുക്കുമോ?

തീർച്ചയായും. സായുധ വിപ്ലവം, സംഘടിത ശക്തിയിലൂടെയുള്ള അട്ടിമറി പോലെയുള്ള പരമ്പരാഗത രീതികളെ ശ്കതമായി എതിർക്കുന്ന സമൂഹം എന്ന നിലയിൽ നിലവിൽ ജനാധിപത്യം എന്ന് തെറ്റായി വിളിക്കപ്പെടുന്ന സംഘടിതാധിപത്യത്തിൽ കൂടി തന്നെ യഥാർത്ഥ ജനാധിപത്യം സ്ഥാപിക്കൽ ആണ് ലക്‌ഷ്യം. അതിനായി സംഘർഷമോ, പ്രതിഷേധമോ അല്ല മറിച്ചു, ഏറ്റവും മികച്ച സമാധാനപരമായ വഴികളിൽ കൂടി ലക്ഷ്യംനേടുക എന്നത് ആണ്. അതിനു നൂറ്റാണ്ടുകൾ വേണ്ടി വന്നാലും.

പ്രാതിനിധ്യം

നിലവിലുള്ള സംഘടിതാധിപത്യത്തിൽ എല്ലാ ലിംഗ പ്രാതിനിധ്യത്തിനും വ്യവസ്ഥയില്ലാത്തതിനാൽ, ഗ്ലോബൽ കോമൺസ് പങ്കാളിത്ത രീതി ഒരു പരിവൃത്തിയിൽ പ്രവർത്തിക്കും. ഉദാഹരണത്തിനു, ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ, സ്ത്രീകൾ മാത്രവും, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പുരുഷന്മാരും, അതിനടുത്ത തിരഞ്ഞെടുപ്പിൽ മൂന്ന് ലിംഗങ്ങളിലും ഉള്ളവരും മത്സരിക്കും. ഭിന്നലിംഗർ എല്ലാ ക്ലസ്റ്ററുകളിലും ഉണ്ടാകുന്ന അവസ്ഥയിൽ അവർക്കു ആയിരിക്കും ആദ്യ അവസരം. ഈ സമീപനം എല്ലാ തിരഞ്ഞെടുപ്പുകൾക്കും ബാധകമാണ്, ഉപരിസഭയിലായാലും കീഴ്സഭയിലായാലും.

വിജയിച്ചാൽ ഗ്ലോബൽ കോമൺസിൻ്റെ ലക്ഷ്യം എന്താണ്?

നിയനിർമാണത്തിനുള്ള അധികാരം കിട്ടുന്നതുവരെ എല്ലാ തിരഞ്ഞെടുപ്പുകളിലും പങ്കാളിത്തം ഉറപ്പാക്കുക എന്നത് ആണ് ലക്‌ഷ്യം. എന്ന് ആണോ ഒരു സർക്കാർ രൂപീകരിക്കാൻ അധികാരം കിട്ടുന്നത്, അന്ന്, ഗ്ലോബൽ കോമൺസ് വിഭാവനം ചെയ്യുന്ന എല്ലാ ജനങ്ങളുടെയും പ്രാധിനിത്യം ഉറപ്പാക്കുന്ന നിയമം നൂറു ദിവസങ്ങൾക്കുള്ളിൽ നടപ്പാക്കി, ഗ്ലോബൽ കോമൺസ് ആ സർക്കാർ പിരിച്ചു വിട്ടു, എലെക്ഷൻ നടത്തപ്പെടും. അതോടു കൂടി, ഗ്ലോബൽ കോമൺസിൻ്റെ രാഷ്ട്രീയ മുഖവും ഇല്ലാതെ ആകും. അതുവരെയുള്ള സംഘടിതാധിപത്യത്തിലെ (നിലവിലെ ജനാധിപത്യം) പ്രാധിനിത്യം ഒരു ആശയ പ്രചാരണ മാർഗം മാത്രമാണ്.

താല്പര്യം തോന്നുന്നുണ്ടോ?

മനുഷ്യനെന്ന ചിന്ത ഉൾക്കൊള്ളുന്നവർക്കായി യഥാർത്ഥ മനുഷ്യത്വത്തിന്റെ സത്ത ഉൾക്കൊള്ളുന്ന ഒരു മികച്ച ലോകം സൃഷ്ടിക്കാൻ നമുക്ക് കൈകോർക്കാം, ഒരുമിച്ച് പ്രവർത്തിക്കാം.